
കിളിമാനൂർ:തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പത്താമത് പ്രതിഭാ സംഗമവും ധനസഹായ വിതരണവും ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.എം.ബി.ബി.എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് നേടിയ ഹലീമ ഷിഹാബ് പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ഫുൾ മാർക്ക് നേടിയ ഗൗരി.എസ്.എസ് ഉൾപ്പെടെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ തൊളിക്കുഴിയിലും പരിസരപ്രദേശങ്ങളിലുമായി ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനമോദിച്ചു.വാട്സ്ആപ്പ് ഗ്രൂപ്പ് അംഗമായിരുന്ന അപകടത്തിൽ മരണപ്പെട്ട തൻസീറിന്റെ കുഞ്ഞിന് ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ഒരു ലക്ഷത്തി നാലായിരം രൂപയുടെ സ്ഥിരനിക്ഷേപ ചെക്കും കൈമാറി.വാർഡ് മെമ്പർ ഷീജ സുബൈർ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് എ.ആർ.നസീം,സെക്രട്ടറി എം.തമീമുദീൻ,ട്രഷറർ റിയാസ്,ജോയിന്റ് സെക്രട്ടറി എ.അനസ്,രക്ഷാധികാരി എം.നാസറുദ്ദീൻ, വാട്സ്ആപ്പ് ഗ്രൂപ്പ് പ്രതിനിധികളായ ബി.ഷാജി,എ.ആർ.ഷമീം,എ.നിസാർ എം.സിയാദ്,ജെ.ഷൈജു,എസ്. നസീം,എ.ഷാ,രഞ്ജിത്,ജവാദ് കെ എന്നിവർ സംസാരിച്ചു.