ആറ്റിങ്ങൽ: പിരപ്പമൺകാട് പാടശേഖരത്തിൽ ഇക്കൊല്ലത്തെ നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ശ്രീഭൂതനാഥൻ കാവ് പരിസരത്ത് രാവിലെ 9ന് മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ ഉദ്ഘാടനം ചെയ്യും. നടീൽ ഉദ്ഘാടനം സിനിമാ നാടക നടൻ അമൽ രാജ്‌ദേവ് നിർവഹിക്കും.പാടശേഖരത്തിന്റെ ലീഗൽ അഡ്വൈസർ ആയി അഡ്വ.പ്രദീപ് ചുമതലയേൽക്കും.