
ചലച്ചിത്ര താരം അമല പോളിന് ആൺകുഞ്ഞ് പിറന്നു. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്. അമലയുടെ ഭർത്താവ് ജഗദ് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂൺ 11 നായിരുന്നു കുഞ്ഞിന്റെ ജനനം. 'ഇറ്റ്സ് എ ബോയ്!!! മീറ്റ് അവർ ലിറ്റിൽ മിറാക്കിൾ ഇളയ്' എന്ന അടിക്കുറിപ്പോടെ കുഞ്ഞുമായി വീട്ടിലേക്കു കടന്നു വരുന്ന അമല പോളിന്റെ വീഡിയോ ജഗദ് പങ്കു വച്ചു. അമലയ്ക്കും കുഞ്ഞിനും നിറയെ സർപ്രൈസ് നൽകി വീട്ടിൽ ആകെ അലങ്കാരപ്പണികളും ഒരുക്കിയിരുന്നു ജഗദ്. സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു അമലും ജഗദും തമ്മിലുള്ള വിവാഹം. ജനുവരി 4നാണ് താൻ അമ്മയാകാൻ പോകുന്ന വിശേഷം അമല പങ്കുവച്ചത്.