acc

കുന്നംകുളം: സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയ മോട്ടോർ സൈക്കിൾ യാത്രക്കാരൻ മൂന്ന് മാസത്തിന് ശേഷം പിടിയിൽ. അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടിൽ സനൽ (19) നെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു.
മാർച്ച് 13 ന് കുന്നംകുളം ഭാഗത്ത് നിന്നും വടക്കേക്കാട്ടേക്ക് സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടത്. 70 ഓളം ക്യാമറകൾ പരിശോധിച്ചും മൂന്ന് മാസമായി അന്വേഷണം നടത്തിയാണ് വടക്കേക്കാട് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാൾ ഒറ്റയനി ബീച്ച് ഫെസ്റ്റിവൽ ദിവസം നടന്ന കൊലപാതക ശ്രമക്കേസ് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ്. വടക്കേക്കാട് എസ്.എച്ച് ഒ.ആർ. ബിനുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ജലീൽ ,സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആന്റോ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.