
വെള്ളറട: എൻ.എസ്.എസ് വെള്ളറട മേഖല സമ്മേളനവും താലൂക്ക് യൂണിയൻ ഭാരവാഹികളെ ആദരിക്കലും പ്രതിനിധി സഭാംഗം ചെങ്കൽ രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം കമ്മറ്റി ചെയർമാൻ കെ.എസ്.അരുൺ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയൻ ചെയർമാൻ കെ.മാധവൻപിള്ള,സെക്രട്ടറി പി.എം.പ്രകാശ് കുമാർ,ശ്രീകുമാർ,പാക്കോട് ബിജു തുടങ്ങിയവർ സംസാരിച്ചു.അദ്ധ്യാപകനായ കോവില്ലൂർ രാധാകൃഷ്ണൻ,മന്നത്ത് പത്മനാഭനെകുറിച്ചെഴുതിയ പുസ്തകവും സമർപ്പണം നടത്തി.വെള്ളറട മേഖലയിലെ 7 കരയോഗങ്ങളിൽ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.