തിരുവനന്തപുരം: കീഴൂർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗം തിരുവല്ലം മേഖല കൺവീനർ കെ.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.എസ്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ഇ.എൻ.ടി വിഭാഗത്തിൽ പി.ജി ചെയ്യുന്ന ഡോ.ജി.എസ്.അനുശ്രീ,ഡോ.അച്ചുതൻ നായർ, എം.എസ്.സി ബയോടെക്‌നോളജിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.പാർവതി എന്നിവരെ അനുമോദിച്ചു.സ്കൂൾ കുട്ടികൾക്കുള്ള നോട്ട് ബുക്ക് വിതരണം ചെയ്തു.വൈസ് പ്രസിഡന്റ ശ്രീകുമാരൻ നായർ,സെക്രട്ടറി വേണുഗോപാലൻ നായർ,ട്രഷറർ ഗോപകുമാർ,വനിതാസമാജം പ്രസിഡന്റ് ഉഷാകുമാരി എന്നിവർ പങ്കെടുത്തു.