legislative-assembly-

തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് വേണ്ടി നിറുത്തിവച്ച നിയമസഭ സമ്പൂർണ്ണ ബഡ്ജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും. ക്ഷേമപെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യം മുടങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശ്രദ്ധക്ഷണിക്കൽ കൊണ്ടുവരും.