കാട്ടാക്കട:ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പൊലീസ് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം കാട്ടാക്കട പൊലിസ് ജനമൈത്രി ഹാളിൽ അഡീഷണൽ റൂറൽ എസ്.പി ആർ.പ്രതാപൻ നായർ നിർവഹിച്ചു.ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ലീഗ് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിന്റെ പൈലറ്റ് പ്രോജക്ടിനായി ആറ്റിങ്ങൽ,വർക്കല, നെടുമങ്ങാട്,കാട്ടാക്കട,നെയ്യാറ്റിൻകര എന്നീ സബ് ഡിവിഷൻ ഓഫീസുകളിലും മംഗലാപുരം,വെഞ്ഞാറമൂട്,പാലോട്,പൊന്മുടി,നെയ്യാർ ഡാം,വെള്ളറട എന്നീ പൊലീസ് സ്റ്റേഷനുകളിലും സബ് ഡിവിഷൻ ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ തിരുവനന്തപുരം റൂറൽ ഉദ്ഘാടനമാണ് കാട്ടാക്കടയിൽ നടന്നത്.കാട്ടാക്കട ഡി.വൈ.എസ്.പി ജയകുമാർ,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ,വൈസ് പ്രസിഡന്റ് മഞ്ജുഷ,ഗ്രാമപഞ്ചായത്തംഗം സതീന്ദ്രൻ,ഗിരീഷ്.എൻ, ലീഗൽ സർവീസ് അതോറിട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.