തിരുവനന്തപുരം:അയ്യങ്കാളിയുടെ 83- ാം ചരമവാർഷികത്തിന്റെ ഭാഗമായി തലസ്ഥാനത്ത് വിവിധ അനുസ്മരണ പരിപാടികൾ നടന്നു. കെ.പി.എം.എസിന്റെ നേതൃത്വത്തിൽ വെങ്ങാനൂർ തീർത്ഥയാത്ര സംഘടിപ്പിച്ചു.അനുസ്മരണം കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് അശോകൻ എ.കെ നഗർ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ശശി മാറന്നല്ലൂരിന്റെ അദ്ധ്യക്ഷതയിൽ രജി കാരുണ്യകം,​സുരേന്ദ്രൻ പുന്നവൂർ,​സന്തോഷ കരുകുറ്റി,​മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വെങ്ങാനൂർ,വെള്ളയമ്പലം എന്നിവിടങ്ങളിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. അയ്യങ്കാളിയുടെ ചരമദിനമായ ജൂൺ 18ന് പൊതുഅവധി നൽകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ദേശീയ കർഷത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കാലടി സുരേഷ് അദ്ധ്യക്ഷനായിരുന്നു.വാഴോട്ടുകോണം മധുകുമാർ,​അരീക്കൽ പ്രദീപ്,​കെ.പി.ദുര്യോധനൻ,നിഹാസ് പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.

ഹിന്ദുമിഷൻ ഹാളിൽ നടന്ന സമ്മേളനം പ്രസിഡന്റ് കെ.രാമൻപിള്ള ഉദ്ഘാടനം ചെയ്തു.കെ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.ആറന്മുള ശശി മുഖ്യപ്രഭാഷണം നടത്തി.പി.ജയദേവൻ നായർ,ടി.കെ.അനിയൻ,​പാണ്ടനാട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ​