general

ബാലരാമപുരം: ബാലരാമപുരം ആലുവിളയിൽ സുഹൃത്തിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.ആറാലുമൂട് പച്ചിക്കോട് അഴകറത്തല വീട്ടിൽ കുമാറാണ് (40) അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5ഓടെയായിരുന്നു സംഭവം. ഇയാളുടെ സുഹൃത്തായ ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തൻ വീട്ടിൽ ചക്ക ബിജു എന്നറിയപ്പെടുന്ന ബിജുവിനെയാണ് (40) വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടത്. ബൈക്കിലെത്തിയ ഇയാൾ ബൈക്ക് സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ശേഷമാണ് ഓടി രക്ഷപ്പെട്ടത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിരീക്ഷണം ശക്തമാക്കുകയും വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന കുമാറിനെ പിടികൂടുകയുമായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.