തിരുവനന്തപുരം: പി.എൻ.പണിക്കർ ദേശീയ വായനാദിന മാസാഘോഷം ഇന്ന് രാവിലെ 10.30ന് സെന്റ് ജോസഫ്സ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യാതിഥിയാകും.കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലും. ദേശീയതലത്തിൽ അംഗീകാരം ലഭിച്ച ശ്രേഷ്ഠരായ അദ്ധ്യാപകരെ ആദരിക്കും. ഒരുമാസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി നടത്തുന്ന വായനാദിന ക്വിസ് മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും പുസ്തകങ്ങളും സമ്മാനമായി നൽകും. സെമിനാറുകൾ, ചർച്ചകൾ,ഉപന്യാസം,കവിതാരചനാ തുടങ്ങിയ മത്സരങ്ങളും നടത്തും.വൈകിട്ട് 5 മുതൽ 7 വരെ നടക്കുന്ന പരിപാടികളിൽ വിദഗ്ദർ പങ്കെടുക്കും.