കിളിമാനൂർ:ഓണവിപണി ലക്ഷ്യമാക്കി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കൃഷി വകുപ്പ്,തൊഴിലുറപ്പ്,കുടുംബശ്രീ,ഹരിത കേരള മിഷൻ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഓണക്കാല പൂക്കൃഷി പദ്ധതിയുടെ നടീൽ 20 മുതൽ 24 വരെ നടക്കും.ബ്ലോക്ക് തല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മാത്തയിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിക്കും.