കിളിമാനൂർ:നഗരൂർ ഗ്രാമ പഞ്ചായത്ത് വനിതകൾക്കുള്ള യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ പരിശീലകരെ താത്കാലികമായി നിയമിക്കുന്നു.അംഗീകൃത സർവകലാശാലയിൽ നിന്ന് ഒരു വർഷത്തിൽ കുറയാത്ത പി.ജി ഡിപ്ലോമ ഇൻ യോഗ, ഒരു വർഷം ദൈർഘ്യമുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്, ബി.എൻ.വൈ.എസ് / എം.എസ്.സി, യോഗ / എംഫിൽ യോഗ, അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷം ദൈർഘ്യമുള്ള ഡി.വൈ.റ്റി കോഴ്സ്, സർട്ടിഫിക്കറ്റ് ഇൻ യോഗ ട്രെയിനിംഗ്, ഡിപ്ലോമ ഇൻ യോഗ ടീച്ചർ ഇൻ ട്രെയിംനിംഗ് ഇൻ എസ്.ആർ.സി യോഗ്യതയുള്ള അമ്പതു വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 26ന് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നഗരൂർ ഹോമിയോ ഡിസ്‌പെൻസറിയിൽ അപേക്ഷ സമർപ്പിക്കണം. അഭിമുഖം 28ന് രാവിലെ 10.30ന്. ഫോൺ: 0470-2673504.