കല്ലമ്പലം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ അടൂർ പ്രകാശ് ലീഡ് നേടിയ കരവാരത്ത് കോൺഗ്രസ് പ്രവർത്തകർ കേക്ക് മുറിച്ച് വിജയമാഘോഷിച്ചു. കിളിമാനൂർ സുദർശനൻ,എൻ.ആർ ജോഷി,മേവർക്കൽ നാസർ,എം.കെ.ജ്യോതി, എസ്.ജാബിർ,എം.ഷീല,നിസാം തോട്ടയ്ക്കാട്,അസീസ്‌ പള്ളിമുക്ക്,മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു.