തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാൻ ശക്തമായ നിലപാടുകളും നടപടികളും തുടരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കേന്ദ്രപദ്ധതികൾക്കുള്ള കേന്ദ്രവിഹിതവും വെട്ടിക്കുറയ്ക്കുന്നതിനാൽ അത് സംസ്ഥാനം നൽകേണ്ട സ്ഥിതിയായി. ദേശീയ ആരോഗ്യ മിഷന് മാത്രം ആയിരം കോടിയോളം രൂപയാണ് കേന്ദ്ര വിഹിതമായി കിട്ടാനുള്ളത്. ആയിരം കോടിയിലേറെ രൂപയാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കിട്ടാനുള്ളത്. കേന്ദ്രനികുതി വിഹിതം 3.88 ശതമാനത്തിൽ നിന്ന് 1.925 ശതമാനമായി കുറഞ്ഞു.