വക്കം: നിലയ്ക്കാമുക്ക് വക്കം പണയിൽകടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 8ന് ഉപരോധസമരം സംഘടിപ്പിക്കും. ജനങ്ങൾ വക്കം പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിക്കെതിരാകാൻ എൽ.ഡി.എഫ് രാഷ്ട്രിയ പ്രേരിതമായി ജോലികൾ വൈകിക്കുന്നതാണെന്നും എം.എൽ.എ ഫണ്ട് ലഭ്യമാകാതിരിക്കാനുള്ള നടപടികൾ ഇവർ സ്വീകരിക്കുന്നെന്നും കോൺഗ്രസ് ആരോപിക്കുന്നു.