
തിരുവനന്തപുരം: ക്രിമിനലുകളെ പൊലീസിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എട്ടു വർഷത്തിനുള്ളിൽ 108പേരെ പിരിച്ചുവിട്ടു. ചില ഉദ്യോഗസ്ഥർ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്നു. ക്രിമിനൽ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി സേനയിൽ നിന്ന് പുറത്താക്കുക എന്നതാണ് സർക്കാർ നയം.
മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആർജ്ജവം എന്നിവയെല്ലാം പൊലീസിന്റെ പ്രത്യേകതകളാണ്. പ്രകടമായ മാറ്റം ഇന്ന് പൊലീസിൽ ദൃശ്യമാണെന്നും അൻവർ സാദത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വീണാജോർജ്ജ് മറുപടി നൽകി.