sukumaran
ഡോ. എ.സുകുമാരൻ നായർ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ സമഗ്രസംഭാവനയ്ക്ക് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ഏർപ്പെടുത്തിയ ഉമ്മൻ‌ചാണ്ടി സ്മാരക പുരസ്‌കാരം മരണാനന്തര ബഹുമതിയായി വിദ്യാഭ്യാസ വിചക്ഷണനും വൈസ് ചാൻസലറുമായിരുന്ന ഡോ.എ.സുകുമാരൻ നായർക്ക്. 50001 രൂപയും ശില്പവും പ്രശസ്തിപത്രവും ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഫെഡറേഷന്റെ വാർഷികസമ്മേളനത്തിൽ രമേശ്‌ ചെന്നിത്തല സമ്മാനിക്കും. ഡോ എ.സുകുമാരൻ നായരുടെ മകൻ ഡോ. അച്യുത് ശങ്കർ എസ്.നായർ പുരസ്‌കാരം ഏറ്റുവാങ്ങും.