തിരുവനന്തപുരം: എ.ഡി.ബിയുടെ സഹായത്തോടെ കൊച്ചിയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)​ സെക്രട്ടേറിയറ്റിന് മുമ്പിൽ ധർണ നടത്തി. കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബിജു,ട്രഷറർ ബി.രാഗേഷ്,പി.പ്രമോദ്,ജോയൽ സിംഗ്,വിനോദ് എരവിൽ,ടി.പി.സഞ്ജയ്,പി.എസ്.ഷാജി,എസ്.കെ.ബൈജു തുടങ്ങിയവർ സംസാരിച്ചു.