കിളിമാനൂർ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചൂട്ടയിൽ മുസ്ലിം ജമാഅത്തിൽ പ്രവർത്തിക്കുന്ന സബ് സെന്ററിലേക്ക് ജൂലായിൽ തുടങ്ങുന്ന പി.എസ്.സി കോച്ചിംഗ് ക്ലാസിന്റെ പുതിയ ബാച്ചിലേക്ക് ന്യുനപക്ഷ സമുദായത്തിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ് എൽ.സി, പ്ലസ്ടു,ഡിഗ്രി തലത്തിൽ ഉള്ളവർ സെന്ററിൽ നിന്നും അപേക്ഷ ഫോം വാങ്ങി മതിയായ രേഖകൾ സഹിതം 25ന് മുമ്പ് അപേക്ഷ നൽകണം. ഫോൺ: 9447419172,9048740868.