തിരുവനന്തപുരം:ആർ.എം.എസ് തപാൽ ഡിവിഷനിലെ സേവനങ്ങളെ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനായി 28ന് വൈകിട്ട് 3ന് ഗൂഗിൾ മീറ്റ് വഴി ഡാക് അദാലത്ത് നടത്തും. അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദ്ദേശങ്ങളും പരാതിക്കാരന്റെ ഇമെയിൽ ഐ.ഡി/ വാട്സ്ആപ്പ് നമ്പർ സഹിതം ssrmtv.keralapostal@gmail അല്ലെങ്കിൽ rmsdotv.kl@indiapost.gov.in എന്ന ഇ-മെയിലേക്കോ സീനിയർ സൂപ്രണ്ട്,തിരുവനന്തപുരം ആർ.എം.എസ് ടി.വി ഡിവിഷൻ,തിരുവനന്തപുരം 695023 എന്ന വിലാസത്തിലേക്കോ 24ന് മുമ്പായി അയയ്ക്കണം.