വർക്കല: യോഗ ഫോർ സെൽഫ് ആന്റ് സൊസൈറ്റി എന്ന സന്ദേശം ഉയർത്തി അന്താരാഷ്ട്ര യോഗദിനമായ നാളെ വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്‌പിറ്റലിൽ യോഗദിനാചരണം നടക്കും. രാവിലെ 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗ ദിനാചരണ പരിപാടി ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും.

ഹോസ്‌പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ ഡോ.എം.ജയരാജു, ഡോ.ഭുവനചന്ദ്രൻ, എന്നിവർ ആശംസകൾ നേരും. മെഡിക്കൽ സൂപ്രണ്ട് ഡോ.ടിറ്റി പ്രഭാകരൻ, മെഡിക്കൽ ഡയറക്ടർ ഡോ.എസ്.കെ.നിഷാദ് എന്നിവർ പങ്കെടുക്കും. പ്രകൃതിചികിത്സാ വിഭാഗം റിട്ട.സൂപ്രണ്ട് ഡോ.ജയകുമാറിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനം നടത്തും