k

തിരുവനന്തപുരം: വിപുലമായ പരിപാടികളോടെ തലസ്ഥാനത്ത് വായനാദിനം ആഘോഷിച്ചു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിലെ പുസ്തകശേഖരം കാണാൻ ജഗതി ബധിരവിദ്യാലയത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമെത്തി. വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജിന്റെ നേതൃത്വത്തിൽ കുട്ടികളെ സ്വീകരിച്ചു. വായനാദിനം പ്രമേയമാക്കി കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിച്ചു. കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അനിൽ പി.ആന്റണി, ഡോ.പി.സുവർണ, ആർ.അനിരുദ്ധൻ, മാനേജർ ലളിത്.എസ്.എസ്., ലൈബ്രേറിയൻ എം.ബിനുകുമാർ എന്നിവർ സംസാരിച്ചു. സമാപനയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് ബുക്ക് മാർക്ക് ഡയറക്ടർ എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യും. കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ ക്വിസ് മത്സരവും നടത്തും.

പ്രേംനസീർ സുഹൃത്‌ സമിതി പാച്ചല്ലൂർ ഗവ.എൽ.പി സ്കൂളിനായി പുസ്തകത്തൊട്ടിൽ സമർപ്പിച്ചു. മഹാകവി കുമാരനാശാനെക്കുറിച്ച് സബീർ തിരുമല എഴുതിയ 'യുഗപ്രഭാവൻ ഓർമ്മയുടെ ഓളങ്ങളിൽ' എന്ന ചെറുപുസ്തകം വിദ്യാർത്ഥിക്ക് നൽകി കൗൺസിലർ പനത്തുറ ബൈജു പുസ്തകത്തൊട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ.വാഴമുട്ടം ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശോഭ, സമിതി ഭാരവാഹികളായ തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, പി.ടി.എ പ്രസിഡന്റ് ദൗലത്ത് ഷാ,സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഷാരോൺ സ്റ്റാൻലി എന്നിവർ പങ്കെടുത്തു.

വെണ്ണിയൂർ സെന്റ് ജോസഫസ് യു.പി.എസിൽ വായനാദിനം ആചരിച്ചു. വെങ്ങാനൂർ വി.പി.എസ് എച്ച്.എസ്.എസിലെ അദ്ധ്യാപകനായ വിശാഖ്.വി.എസ് ഉദ്ഘാടനം ചെയ്തു. വായനാദിന ക്വിസ് മത്സരവും നടത്തി. വിദ്യാർത്ഥി ശില്പ.എ.എസ്, പ്രഥമാദ്ധ്യാപികയായ സിസ്റ്റർ ദീപ ജോസ്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

പോങ്ങുംമൂട് മേരിനിലയം സീനിയർ സെക്കൻഡറി സ്കൂളിൽ ഇൻഡോ-ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി നടത്തിയ വായനാദിനാഘോഷം സൊസൈറ്റി പ്രസിഡന്റ് ഡി.വിൽഫ്രഡ് റോബിൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ കുഞ്ഞുമോൻ തോമസ്,സെക്രട്ടറി പി.ഡി.വസന്തകുമാരി, റോട്ടറി ഇന്റർനാഷണൽ അസിസ്റ്റന്റ് ഗവർണർ എം.എൽ.ഉണ്ണികൃഷ്ണൻ,ഡോ.റഷീദ് മഞ്ഞപ്പാറ, ഡോ.എം.എൻ.സി.ബോസ്, കെ.കേശവൻ നായർ എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ: സർവവിജ്ഞാനകോശം ലൈബ്രറി കാണാൻ ബധിര വിദ്യാലയത്തിൽ കുട്ടികളെത്തിയപ്പോൾ