
വിഴിഞ്ഞം: നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞു, 3പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.വെങ്ങാനൂർ ചാവടിനടയിൽ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം.മണക്കാട് സ്വദേശി വിഷ്ണു രാജ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ഇടുങ്ങിയ റോഡിൽ എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം വിട്ട് വശത്തെ കനാലിലേക്ക് മറിയുകയായിരുന്നു. ആഴം കുറഞ്ഞ ഭാഗമായതിനാൽ യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. ക്രെയിനിന്റെ സഹായത്തോടെ കാർ ഉയർത്തി.