
പാങ്ങോട്: ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരി കാക്കാംകുന്ന് പൂജഭവനിൽ വാടകയ്ക്ക് താമസിക്കുന്ന പ്രസാദ്–ശാലിനി ദമ്പതികളുടെ മകൾ പൂജപ്രസാദ്(14) ആണ് മരിച്ചത്. കല്ലറ ഗവ.വി.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയാണ്. ചൊവ്വ രാത്രി മുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വളവുപച്ച പൊലീസ് നടപടി സ്വീകരിച്ചു.