
വെഞ്ഞാറമൂട്: പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ പാണ്ഡ്യൻവിള വീട്ടിൽ മിഥുലാജ്–സജീന ദമ്പതികളുടെ മകൻ യാമിൻ(16)ആണ് മരിച്ചത്. തേമ്പാംമൂട് ജനത എച്ച്.എസ്.എസ് പ്ലസ്ടു സയൻസ് വിഭാഗം വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച സ്കൂളിൽ നിന്നും തിരികെ എത്താൻ വൈകിയതോടെ നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ പുരയിടത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ മൃതദേഹം സ്കൂളിൽ പൊതു ദർശനത്തിനു വച്ച ശേഷം കബറടക്കം നടത്തി. സഹോദരി: മുഫ്‍ലിഹ.