k

തിരുവനന്തപുരം: സ്പോർട്‌സ് ക്വാട്ടയിലെ രണ്ട് മുഖ്യഘട്ട അലോട്ട്മെന്റുകൾ ഇന്ന് പൂർത്തിയായി. മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും സ്കോർ കാർഡ് നേടാനാകാത്തവർക്ക് നാളെ മുതൽ 25ന് വൈകിട്ട് അഞ്ച് വരെ അതത് ജില്ലാ സ്‌പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെടാം. മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയശേഷം സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതുതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ളിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്‌ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കാനുള്ള സൗകര്യം ക്യാൻഡിഡേറ്ര് ലോഗിനിലെ Renewal Application എന്ന ലിങ്കിലൂടെ ലഭ്യമാകും.

പുതുതായി അപേക്ഷിക്കേണ്ടവർ Create Candidate Login -Sports എന്ന ലിങ്കിലൂടെ Candidate Login - Sports രൂപീകരിക്കേണ്ടതാണ്. പ്രവേശനത്തിനുള്ള തുടർപ്രവർത്തനങ്ങൾ ക്യാൻഡിഡേറ്ര് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്. സപ്ളിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസി,അഡ്‌മിഷൻ www.hscap.kerala.gov.inൽ 21 ന് പ്രസിദ്ധീകരിക്കും.