തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാനുള്ള സർക്കാരിന്റെ ഗൂഢശ്രമം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ, ജനറൽ കൺവീനർ കെ.അബ്ദുൾ മജീദ്, കെ.സി.സുബ്രഹ്മണ്യൻ, എ.എം.ജാഫർഖാൻ, പി.കെ.അരവിന്ദൻ, കെ.എം.ഷൈൻ, ആർ.അരുൺകുമാർ, പ്രദീപ് കുമാർ, അനിൽകുമാർ, കെ.അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.