തിരുവനന്തപുരം: കഴിഞ്ഞ 63 വർഷമായി ശ്രീകാര്യത്ത് പ്രവർത്തിച്ചു വരുന്ന ലൊയോള സ്കൂൾ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ക്യാമ്പസിൽ പ്രവർത്തനമാരംഭിച്ചു. സെന്റ് സേവ്യഴ്സ് കോളേജ് ഡയറക്ടറും മാനേജറുമായ ഫാ.സണ്ണി ജോസ് എസ്.ജെ ലൊയോള സ്‌കൂൾ ഉദ്ഘാടനം ചെയ്തു.
ശ്രീകാര്യം ലൊയോള സ്‌കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ.സാൽവിൻ അഗസ്റ്റിൻ എസ്.ജെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഡോറിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ലൊയോള കോളേജ് പ്രിൻസിപ്പൽ ഫാ.സാബു പി.തോമസ് എസ്.ജെ, സെന്റ് സേവ്യേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ റാണി, എക്‌സ്. ഐ.എം ഡയറക്ടർ ഫാ.റോബിൻ സി.എസ്.ജെ.,ഐകഫ് ഡയറക്ടർ ഡോ.ബേബി ചാലിൽ എസ്.ജെ, ബർസാർ ഫാ.ബിജു ജോയ് എസ്.ജെ, പി.ടി.എ പ്രസിഡന്റ് എസ്.രാകേഷ് കുമാർ, ലോബ പ്രസിഡന്റ് ജേക്കബ് മാത്തൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ശ്രീകാര്യം ലൊയോള സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പലും ബർസാറുമായ ഫാ.റോയ് അലക്‌സ് എസ്.ജെ നന്ദി പറഞ്ഞു.