കിളിമാനൂർ: പോങ്ങനാട് വെന്നിച്ചിറ മുസ്ലിം ജമാഅത്തിൽ ആരംഭിക്കുന്ന നൂറുൽ ഇസ്‌ലാം തഹ്ഫുളിൽ ഖുർ ആൻ ആൻഡ് അറബിക് കോളേജിന്റെ ഉദ്ഘാടനം 23ന് നടക്കും.വൈകിട്ട് 4ന് ജമാഅത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങ് ജംഇയ്യത്തുൽ ഉലമ സംസ്ഥാന അദ്ധ്യക്ഷൻ കെ.പി.അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും.കാരാളിക്കോണം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മാഹിൻ മന്നാനി മുഖ്യപ്രഭാഷണം നടത്തും. വെന്നിച്ചിറ ജമാഅത്ത് പ്രസിഡന്റ് എം.എ.ഹാഷിം അദ്ധ്യക്ഷത വഹിക്കും.മെരിറ്റ് അവാർഡ് അരുഡിയിൽ താജ് വിതരണം ചെയ്യും.