കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയ വിശുദ്ധ പത്രോസ് അപ്പസ്തോലന്റെ തിരുനാൾ മഹോത്സവം കഴിഞ്ഞ ദിവസം ആരംഭിച്ചു.അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്ന് ദേവാലയത്തിലേക്ക് പതാക വഹിച്ചുകൊണ്ടുളള പ്രദക്ഷിണം നടന്നു.ഇടവക വികാരി സന്തോഷ് കുമാർ കൊടിയേറ്റ് നിർവഹിച്ചു.ഫാദർ ആന്റണിയുടെ മുഖ്യകാർമികത്വത്തിൽ പളളിത്തുറ ഇടവക വികാരി ഫാദർ ബിനു ജോസഫ് വചനപ്രഘോഷണം നടത്തി.29ന് സമാപിക്കും.