വിതുര:വിതുര പഞ്ചായത്തിന്റെയും,കേരള സാമൂഹിക സുരക്ഷാമിഷന്റെയും,മലബാർ ഗോൾഡ്ആൻഡ് ഡയമണ്ടിന്റെയും നേതൃത്വത്തിൽ വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ടിൽ ജീവിതശൈലി രോഗനിർണയ മെഡിക്കൽക്യാമ്പ് നടത്തി.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനംചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,പൊന്നാംചുണ്ട് വാർഡ്മെമ്പർ എസ്.രവികുമാർ, സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, വാർഡ് വികസനസമിതി അംഗങ്ങളായ ജി.ഗോപാലക‌ൃഷ്ണൻനായർ, ബി.ബാലചന്ദ്രൻനായർ, ജി.മുരളീധരൻനായർ,ജി.തങ്കരാജൻ,പൊന്നാംചുണ്ട്ഗോപൻ, അരുൺ, വിക്രമൻ എന്നിവർ പങ്കെടുത്തു.