തിരുവനന്തപുരം: വേമ്പനാട്ട് കായലിലെ ചെളിയും എക്കലും നീക്കി കൊച്ചിയിൽ ജലഗതാഗതം സുഗമമാക്കാൻ 14കോടിയുടെ പദ്ധതിയുടെ ഡി.പി.ആർ തയ്യാറായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ഇടക്കൊച്ചി, അരൂർ മേഖലകളിൽ താമസിക്കുന്നവർക്ക് ഗുണകരമാണിത്. കൊച്ചി പോലെ തിരക്കേറിയ നഗരത്തിൽ ചെലവ് കുറഞ്ഞതും വേഗം എത്താവുന്നതുമായ ജലഗതാഗതമാണ് ഉചിതം. വെള്ളപ്പൊക്ക നിയന്ത്രണത്തിനും മത്സ്യബന്ധനത്തിനും ചെളിനീക്കുന്നത് സഹായകമാകുമെന്നും കെ.ജെ.മാക്സിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.