vak

വക്കം: വക്കം - നിലയ്ക്കാമുക്ക് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി.ഏറെ നാളായി മുടങ്ങിക്കിടക്കുന്ന നിർമ്മാണം കാരണം റോഡാകെ കുണ്ടും കുഴിയും മലിനജലവും നിറഞ്ഞ് യാത്ര ചെയ്യാൻ കഴിയാത്തവിധം വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. ബി.ജെ.പി വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വക്കം അജിത് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശാന്തമ്മ,സിന്ധു സുരേഷ്,നിഷാ മോനി,പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി മണി,ഗിരിജ എന്നിവർ പങ്കെടുത്തു. റോഡിന്റെ പണി പൂർത്തിയാക്കാൻ എം.എൽ.എയും, എം.പിയും അടിയന്തരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.