ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് താലൂക്കിലെ ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും ലൈബ്രറി മാനേജ്മെന്റ് സോഫ്ട്‌വെയർ പരിശീലനം നടത്തും.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്യും.രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടിയിൽ എല്ലാ ഗ്രന്ഥശാലയിൽ നിന്നുള്ള ലൈബ്രേറിയന്മാരും ലൈബ്രറി സെക്രട്ടറിമാരും പങ്കെടുക്കണം.