
വെളുപ്പു നിറം പാന്റ്സും ഇളം പിങ്ക് ഷർട്ടും അണിഞ്ഞ് അതിസുന്ദരനായി മോഹൻലാൽ. പ്രണവ് സുഭാഷ് പകർത്തിയ മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നു.
"ഈ ചിരി 2024ന്റെ രണ്ടാം പകുതിയെ നോക്കിയാണ്. കാത്തിരിക്കൂ. ഇനിയുള്ള വരവ് രാജകീയമായി തന്നെ ആയിരിക്കും" ചിത്രങ്ങൾ പങ്കുവച്ച് പ്രണവ് കുറിച്ചു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. എമ്പുരാൻ, റാം എന്നീ ചിത്രങ്ങളും ചിത്രീകരണ ഘട്ടത്തിലാണ്. ഞായറാഴ്ചയാണ് ബിഗ് ബോസ് ചിത്രീകരണങ്ങൾ കഴിഞ്ഞ് മോഹൻലാൽ എത്തിയത്. അതേ സമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് സെപ്തംബർ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യും.