
തിരുവനന്തപുരം: നവകേരള സദസ് നടക്കുന്നതിനിടെ 11 ജില്ലകളിലായി 519 പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
സമാധാനപരമായി സമരം ചെയ്ത ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെയും , സദസിന്റെ സുഗമമായ നടത്തിപ്പിന് തടസമുണ്ടാകുന്ന രീതിയിലും പ്രതിഷേധിച്ച 1491 പേരെ അറസ്റ്റ് ചെയ്തു. 33 പേരെ ജയിലിൽ അടച്ചു.മലപ്പുറം ജില്ലയിലാണ് കൂടുതൽ പേരെ കരുതൽ തടങ്കലിൽ വച്ചത്-116 . പാലക്കാട് ജില്ലയിലാണ് -2.
നവകേരള സദസുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രതിഷേധ സമരങ്ങൾ അക്രമാസക്തമായി. നാട്ടുകാരും യുവജന സംഘടനാ പ്രവർത്തകരും മറ്റുമായി സംഘർഷവും ഉണ്ടായിട ഇക്കാര്യത്തിൽ ഭരണാനുകൂല യുവജന സംഘടനാ പ്രവർത്തകർക്കെതിരെ 26 കേസുകൾ രജിസ്റ്റർ ചെയ്തു. 39 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.