വാമനപുരം:വാമനപുരം ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ലെന്ന് പരാതി.പഞ്ചായത്ത് സ്ഥാപിച്ച ലൈറ്റാണ് കഴിഞ്ഞ രണ്ടാഴ്ചയായി കത്താത്തത്.ഇതോടെ യാത്രക്കാർ ദുരിതത്തിലായി.എക്സൈസ് ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ്,പഞ്ചായത്ത് ഓഫീസ് എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നിടത്തായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് കത്താതായിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.