
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
നീറ്റ് യു.ജി റീ ടെസ്റ്റ് അഡ്മിറ്റ് കാർഡ്
ന്യൂഡൽഹി: ജൂൺ 23-ന് നടക്കുന്ന നീറ്റ് യു.ജി-2024 റീ ടെസ്റ്റിനുള്ള അഡ്മിറ്റ് കാർഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചു. നീറ്റ് യു.ജി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1563 പേർക്കാണ് പുനഃപരീക്ഷ. കേരളത്തിൽ പുനഃപരീക്ഷാ സെന്ററുകളില്ല. ജൂൺ 30-ന് മുൻപ് ഫലം പ്രഖ്യാപിച്ചേക്കും.
ലോജിസ്റ്റിക് /എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമകോഴ്സ്
തിരുവനന്തപുരം: കിറ്റ്സിൽ ആരംഭിക്കുന്ന ആറു മാസ
ലോജിസ്റ്റിക് മാനേജ്മെന്റ് / എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് ചേരാം. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്റേൺഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകും. ഒരു ബാച്ചിൽ മുപ്പതു കുട്ടികൾക്കാണ് പ്രവേശനം. ഫോൺ 9567869722.
കിക്മ എം.ബി.എ അഭിമുഖം
തിരുവനന്തപുരം: കിക്മ എം.ബി.എ (ഫുൾടൈം) പ്രവേശനത്തിന് 22ന് രാവിലെ 10ന് നെയ്യാർഡാമിലെ കിക്മ കോളേജ് ക്യാമ്പസിൽ ഇന്റർവ്യൂ നടത്തും. കേരള സർവകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെയുള്ള ദ്വിവത്സര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സസ്, ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യുവൽ സ്പെഷ്യലൈസേഷന് അവസരം ലഭിക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്കോളർഷിപ്പ് നേടിയവർക്കും സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒ.ഇ.സി/ എസ്.സി/ എസ്.ടി വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകുല്യം ലഭിക്കും. ഫോൺ: 8547618290, 9188001600. വെബ്സൈറ്റ്: www.kicma.ac.in.
ജോസ ആദ്യ റൗണ്ട് ലിസ്റ്റ്
ന്യൂഡൽഹി: ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിട്ടി (JoSSA) കൗൺസലിംഗ് ആദ്യ റൗണ്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: josaa.nic.in.
നെല്ല് സംഭരണ
കുടിശിക
441.29 കോടി
തിരുവനന്തപുരം: കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച വകയിൽ 441.29 കോടി രൂപ നൽകാനുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. 5.5 ലക്ഷം ടൺ നെല്ല് സംഭരിച്ചതിനുള്ള 1578.6 കോടിയിൽ 1137.31കോടി നൽകി. ആലപ്പുഴയിൽ മാത്രം 130.8കോടി നൽകാനുണ്ട്. അത് ഉടൻ നൽകും. 28.32 രൂപയ്ക്കാണ് ഒരു കിലോ നെല്ല് സംഭരിക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കാണിത്. നെല്ലിന്റെ ഗുണനിലവാര പരിശോധന ശാസ്ത്രീയമാക്കുമെന്നും രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ബസിലെ മെമ്മറി
കാർഡ്: റിപ്പോർട്ട്
ലഭിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ ബസിലെ സി.സി ടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാണാതായതിനെ കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രി കെ.ബി. ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സി വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.