വർക്കല: പാലച്ചിറ നിവാസികളുടെ ദുബായിലെ കൂട്ടായ്മയായ പാലച്ചിറ വെൽഫെയർ അസോസിയേഷൻ ദുബായ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബക്രീദ് സംഗമം നടത്തി.പ്രസിഡന്റ് സജാദ് ഹക്കിമിന്റെ അദ്ധ്യക്ഷതയിൽ യോഗവും പ്രാർത്ഥനയും നടന്നു.യു.എ.ഇയിലെ വെള്ളപ്പൊക്ക ദുരിത ബാധിതരെ സഹായിക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ച അസോസിയേഷൻ അംഗം റഹിമിനെ ആദരിച്ചു.സെക്രട്ടറി ഫാമി ഷംസുദീൻ,ട്രഷറർ ജസീം ജലീൽ,അഫ്സൽ എന്നിവർ സംസാരിച്ചു.