
തിരുവനന്തപുരം: മുടക്കമുള്ളതിൽ ഒരു ഗഡു ക്ഷേമപെൻഷൻ വരുംദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിൽ നാല് ഗഡു പെൻഷൻ വിതരണം ചെയ്തു. അഞ്ച് മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്. 62 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. പ്രതിമാസ പെൻഷൻ ചെലവ് 900 കോടിയാണ്. 2017ന് മുമ്പ് രണ്ട് പെൻഷൻ വാങ്ങിയിരുന്നവർക്ക് നിലവിലും അതു ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.