
തിരുവനന്തപുരം: പുതിയ മന്ത്രിയായി ഒ.ആർ. കേളു 23ന് വൈകിട്ട് നാലിന് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ 500 പേർ പങ്കടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് സൽക്കാരവും നടത്തും. നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ് അവധി ദിവസം സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി ശുപാർശ ചെയ്തത്. ഹൈദരാബാദിലുള്ള ഗവർണർ ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തും.