തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ സിൻഡിക്കേറ്റംഗങ്ങൾ ഓൺലൈൻ യോഗങ്ങളിൽ പങ്കെടുത്തതിലും യാത്രപ്പടി വാങ്ങിയതിലുമടക്കമുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് 29ന് നടത്താനിരുന്ന ഹിയറിംഗ് ഗവർണർ ജൂലായ് ആറിലേക്ക് മാറ്റി. ഔദ്യോഗിക വാഹനങ്ങൾ സിൻഡിക്കേറ്റംഗങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സിൻഡിക്കേറ്റംഗങ്ങൾ യാത്രപ്പടി, സിറ്റിംഗ് ഫീസിനത്തിൽ അനധികൃതമായി ലക്ഷങ്ങൾ തട്ടിയെന്നാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി, കെ.എസ്.യു എന്നിവരുടെ പരാതി.

2021ൽ പുതുതായി നാമനിർദ്ദേശം ചെയ്ത ആറ് സിൻഡിക്കേറ്റംഗങ്ങളാണ് ഏറ്റവുമധികം പണം കൈപ്പറ്റിയത്.