cpm

തിരുവനന്തപുരം: സി.പി.എം നേതൃയോഗങ്ങൾക്ക് പിന്നാലെ എല്ലാ ജില്ലകളിലും ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് നടക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ജില്ലാ കമ്മിറ്റികളും അതിനടുത്ത ദിവസങ്ങളിൽ മണ്ഡലം കമ്മിറ്റികളും ചേർന്ന് തിരഞ്ഞെടുപ്പ് അവലോകനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും യോഗം ചേർന്ന് വീണ്ടും അവലോകനം നടത്തിയ ശേഷമാവും തുടർ നടപടികളിലേക്ക് കടക്കുക.