
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച അക്ഷര സുകൃതം പരിപാടി മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്തു. പ്രശസ്‌ത സംഗീതജ്ഞ പ്രൊഫ.പാറശാല ബി.പൊന്നമ്മാളിന്റെ പേരിലുള്ള നാലാമത് സംഗീത പുരസ്കാരം പ്രശസ്ത ഗായകൻ പന്തളം ബാലന് മന്ത്രി സമർപ്പിച്ചു. പ്രശസ്തിപത്രവും ചെക്കും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പാറശാല ജി.എസ്.കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കെ.ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എസ്.ശരവണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അൽവേഡിസ,ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ്.പ്രേം,പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ജുസ്മിത,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ആര്യദേവൻ,വിനിതകുമാരി,മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബി.ഡി.ഒ ചിത്ര.കെ.പി,നിർവഹണ ഉദ്യോഗസ്ഥർ,കലാ സാംസ്‌കാരിക പ്രവർത്തകർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ പഠിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കലാകായിക രംഗത്ത് മികവ് തെളിയിച്ച ആയിരത്തിലധികം കുട്ടികളെയുമാണ് അക്ഷര സുകൃതം പരിപാടിയിൽ അനുമോദിച്ചത്.