തിരുവനന്തപുരം: പരീക്ഷ ക്രമക്കേടിൽ ആരോപണവിധേയനായ എൻ.ടി.എ ഡയറക്ടർ രാജിവയ്ക്കുക,നീറ്റ് പരീക്ഷ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംഘർഷം.പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നരേന്ദ്ര മോദി സർക്കാർ പരീക്ഷകളുടെ പവിത്രത നഷ്ടപ്പെടുത്തിയെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ.യദുകൃഷ്ണൻ,അരുൺ രാജേന്ദ്രൻ,മുഹമ്മദ് ഷമ്മാസ്,ജില്ലാ പ്രസിഡന്റുമാരായ ഗോപു നെയ്യാർ,അൻവർ സുൽഫിക്കർ,സംസ്ഥാന ഭാരവാഹികളായ പി.സനൂജ്,നിതിൻ മണക്കാട്ടുമണ്ണിൽ, പ്രിയങ്ക ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.