വിതുര: മേമല ഉരുളുകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ വാർഷികസമ്മേളനം ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് പ്രസിഡന്റ് ഗിരിജ അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ മേമല വിജയൻ മുഖ്യപ്രഭാഷണം നടത്തി.ഉണ്ണി ഉരുളുകുന്ന്,ഫ്രാറ്റ്ട്രഷറർ ശാന്തികൃഷ്ണഅനിൽ,കെ.ഡബ്ള്യൂ ആർ.എ പ്രസിഡന്റ് വിപിൻ,ചന്ദ്രബാബു,സന്തോഷ്കുമാർ,വിനുകുമാർ,ലാലി എന്നിവർ പങ്കെടുത്തു. പുതിയഭാരവാഹികളായി ഗിരിജ (പ്രസിഡന്റ്), ആർ.ഉണ്ണി (സെക്രട്ടറി), ചന്ദ്രബാബു (വൈസ്പ്രസിഡന്റ്)ലാലി (ജോയിന്റ്സെക്രട്ടറി),വിഷ്ണു (ട്രഷറർ), പത്മനാഭൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.