കടയ്ക്കാവൂർ: കടയ്ക്കാവൂർ ശ്രീ അയ്യപ്പൻ കോവിലിലെ 17-ാം പ്രതിഷ്ഠാവാർഷികം 23, 24 തീയതികളിൽ നടക്കും. 23ന് രാവിലെ ചോരശാന്തി ഹോമം,ശുദ്ധിഹോമം,വെെകിട്ട് 5ന് പ്രസാദശുദ്ധി ഹോമം.24ന് രാവിലെ 5ന് നിർമ്മാല്യദർശനം,അഭിഷേകം,6ന് ഉഷപൂജ,6.15ന് അഷ്ടദ്രവ്യ മഹാഗണപതി ഹവനം,7.30ന് സമൂഹപൊങ്കാല, പാണിക്കൊട്ട്,9.30ന് ബ്രഹ്മകലശപൂജ,നവകം,പഞ്ചഗവ്യം തുടർന്ന് കഞ്ഞി സദ്യ,വാദ്യമേളങ്ങൾ,10.30ന് കലശം,ആടി ഉച്ചപൂജ,12.30ന് സമൂഹസദ്യ,വെെകിട്ട് 6ന് വിശേഷാൽ ദീപാരാധനയും ദീപകാഴ്ചയും,നീരാഞ്‌ജനം,കളഭാഭിഷേകം,പുഷ്പാഭിഷേകം,8ന് മഹാനിവേദ്യസഹിതം അത്താഴപൂജ,ആകാശ കാഴ്ച,ഹരിവരാസനം എന്നിവ നടക്കും.