കടയ്ക്കാവൂർ: ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നിന്ന് എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കും.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരും,സി.ബി.എസ്.ഇ പരീക്ഷയിൽ എ വൺ,ഐ.സി.എസ്.ഇ പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയവരും പാസ്‌പോർട്ട് സൈസ് ഫോട്ടോ,മാർക്ക് ലിസ്റ്റ് എന്നിവ 9446331874 എന്ന നമ്പറിൽ 25നകം അയയ്ക്കണം.