കല്ലമ്പലം: കേരള സർക്കാരിന്റെ സമ്പൂർണ ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി നാവായിക്കുളം പഞ്ചായത്തിലെ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു. വിവിധ ക്ലാസുകളിലുള്ള 10 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി.വൈസ് പ്രസിഡന്റ് സാബു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സലൂജ,ജോസ് പ്രകാശ്,വാർഡ് മെമ്പർമാരായ മണിലാൽ,റീന,പഞ്ചായത്ത് സെക്രട്ടറി കെ.വിക്രമൻ പിള്ള എന്നിവർ പങ്കെടുത്തു.